അരുന്ധതി റോയുടെ പ്രഥമ നോവലാണ് ദ് ഗോഡ് ഓഫ് സ്മാൾ തിങ്സ്. ഈ കൃതിക്ക് 1998-ലെ ബുക്കർ പുരസ്കാരം ലഭിച്ചു. ബുക്കർ പ്രൈസ്, ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായി കരുതപ്പെടുന്നതുമായ ഒരു പുരസ്കാരമാണ്. കഥാകാരി ജനിച്ചു വളർന്ന കോട്ടയം ജില്ലയിലെ അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയാണ് നോവൽ രചിച്ചിരിക്കുന്നത്. 2011 ജനുവരിയിൽ നോവലിന്റെ പ്രിയ.എ.എസ് തയ്യാറാക്കിയ മലയാള പരിഭാഷ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ എന്നപേരിൽ ഡി.സി. ബുക്സ് പ്രസിദ്ധപ്പെടുത്തി.
0 comments: