Showing posts with label Featured. Show all posts
Showing posts with label Featured. Show all posts


വിശാലമായ ലോകത്തേക്കു തുറന്നിട്ടിരിക്കുന്ന ഒരു വാതായനമാണ് മലയാള വായനാ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു ദേശത്തിന്റെ കഥയെന്ന നോവല്‍. മലയാള ഭാഷയിലെ മികച്ച അഞ്ചു നോവലുകളെടുത്താല്‍ അതിലൊന്നായി ഇടം പിടിക്കും എസ്. കെ. പൊറ്റക്കാട്ടിന്റെ ഈ നോവല്‍. ശങ്കരന്‍ കുട്ടി പൊറ്റെക്കാട് എന്ന എസ്. കെ. പൊറ്റെക്കാട്ട് തന്റെ ബാല്യം ചിലവഴിച്ച അതിരണിപ്പാടം എന്ന ദേശത്തിന്റെ കഥയാണിത്. 1972-ല്‍ പ്രസിദ്ധീകരിച്ച നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേര് ശ്രീധരന്‍.

അതിരണിപ്പാടത്തു വേരൂന്നിക്കൊണ്ട് തുടങ്ങുന്ന കഥാവൃക്ഷത്തിന്റെ ശാഖകള്‍ ആ ദേശത്തിന്റെ അതിരു വിട്ട് ഉത്തരേന്ത്യയിലേക്കും പിന്നെ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും നീണ്ടു പോകുമ്പോള്‍ വായനക്കാരന്‍ എത്തിച്ചേരുന്നത് ഇതൊരു ഭൂഖണ്ഡാന്തര കഥ പറയുന്ന മലയാളം നോവലാണെന്ന വെളിപാടിലേക്കാണ്.

കഥാനായകനായ ശ്രീധരന്റെ ജനനം മുതല്ക്കുള്ള സംഭവ വികാസങ്ങള്‍ വര്‍ണ്ണിച്ചാണ് നോവല്‍ സമാരംഭിക്കുന്നത്. ശ്രീധരനു ഇരുപതു വയസ്സു തികയുമ്പോള്‍ വരെയുള്ള ബഹുലമായ സംഭവങ്ങളിലൂടെ സമാന്തരയാത്ര ചെയ്യുമ്പോള്‍ വായനക്കാരനും അതിരണിപ്പാടത്തിലെ ഒരാളായി പരിണമിക്കും. ശ്രീധരന്റെ ശൈശവം മുതല്‍ കൗമാര യൗവ്വന ദശകളിലൂടെ മധ്യവയസ്സിലെത്തും വരെയും അയാളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന നൂറു കണക്കിനു മനുഷ്യര്‍ നോവലിലെ കഥാപാത്രങ്ങളാണ്. ഇവരുടെയും ജീവിതത്തിന്റെ ഒരു നേര്‍ചിത്രം നോവലിസ്റ്റ് വിശാലമായ ക്യാന്‍വാസ്സില്‍ വരച്ചു കാട്ടുന്നുണ്ട്. ഒരു ദേശത്തിന്റെ കഥയെന്ന നോവല്‍ വേറിട്ടൊരനുഭവം വായനക്കാരനു നല്‍കുന്നതിന്റെ കാരണവും ഇതു തന്നെയാണ്.

പിതാവിന്റെ മരണശേഷം നാടു വിടുന്ന ശ്രീധരന്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം അതിരണിപ്പാടത്തു തിരിച്ചെത്തുമ്പോള്‍ മാത്രമാണ് നോവല്‍ പരിസമാപ്തിയിലെത്തുന്നത്. മൂത്താശാരി വേലുമൂപ്പരില്‍ നിന്നാണ് ശ്രീധരന്‍ ഗ്രാമത്തിലെ പ്രിയപ്പെട്ടവരുടെ ജീവിതത്തിലെന്തു മാറ്റങ്ങളുണ്ടായി എന്നറിയുന്നത്.

1914-നും 18-നുമിടയില്‍ നടന്ന ഒന്നാം ലോക മഹായുദ്ധത്തിലെ സംഭവ പരമ്പരകള്‍ ശ്രീധരന്റെ പട്ടാളക്കാരനായ ജ്യേഷ്ഠ സഹോദരന്റെ വാക്കുകളിലൂടെ ചുരുളഴിയുമ്പോള്‍ നോവലിന്റെ പ്രതിപാദ്യ വിഷയം വിസ്തുതമാവുന്നത് വായനക്കാര്‍ അതിശയത്തോടെയാണറിയുന്നത്.

1945 മുതല്‍ രാജ്യ സഞ്ചാരം നടത്തി മലയാളികള്‍ക്കായി ലോകസംസ്കാരങ്ങളുടെ വൈവിദ്ധ്യവും മാനവികതയുടെ ഏകതയും വിസ്മയിപ്പിക്കും വിധം തന്റെ തൂലികയിലൂടെ പകര്‍ന്നു നല്‍കിയ അനശ്വര സാഹിത്യകാരനാണ് എസ്. കെ. പൊറ്റെക്കാട്ട്. ഇങ്ങനെയൊരു സഞ്ചാരിക്ക് ഒരു ദേശത്തിന്റെ കഥയിലെ ഓരോ കഥാപാത്രത്തെയും ജീവസ്സുറ്റതാക്കാനുള്ള കഴിവ് അന്യാദൃശമാണ് എന്ന് എടുത്തു പറയേണ്ടതില്ല. ഓരോ കഥാപാത്രവും കേന്ദ്ര കഥാപാത്രവുമായും കഥാ തന്തുവുമായും എപ്രകാരം ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന വസ്തുതയും വായനക്കാരനെ അതിശയിപ്പിക്കുന്നുണ്ട്.

ഒരു ദേശത്തിന്റെ കഥയ്ക്ക് 1973-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും 1980-ല്‍ ജ്ഞാനപീഠ പുരസ്ക്കാരവും ലഭിച്ചു.

Author :SK Pottekkatt

Year: 1971

Publisher: DC Books

Language: malayalam

ISBN 10: 81-7130-570-9

File: MOBI , 18.30 MB

 

DOWNLOAD ഒരു ദേശത്തിന്റെ കഥ

Suggested Book :

 
തൊഴിലാളികളുടെ സാർവ്വദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസ്സിന്റെ ആവശ്യപ്രകാരം പ്രസ്തുത പാർട്ടിയുടെ താത്വികവും പ്രായോഗികവുമായ ഒരു വിശദ പരിപാടി തയ്യാറാക്കുന്നതിന് കാറൽ മാർക്സിനേയും ഫ്രെഡറിക് എംഗത്സിനേയും ചുമതലപ്പെടുത്തി. ഇപ്രകാരം 1847 ഡിസംബറിൽ ആരംഭിച്ച് 1848 ഫെബ്രുവരി 21-ന് മാർക്സും എംഗത്സും ചേർന്ന് ജർമ്മൻ ഭാഷയിൽ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 1850-ൽ മിസ്. ഹെലൻ മാക്ഫർലെയിൻ അതിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി. സർവ്വ രാജ്യതൊഴിലാളികളേ ഏകോപിക്കുവിൻ എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ, വർഗ്ഗ സമരത്തിന്റെ ചരിത്രപരവും കാലികവുമായ ചിത്രീകരണം, മുതലാളിത്തക്കുഴപ്പങ്ങളും കമ്മ്യൂണിസത്തിന്റെ ഭാവി രൂപങ്ങളും സംബന്ധിച്ച പ്രവചനങ്ങൾക്കൊപ്പം അവതരിപ്പിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ രാഷ്ട്രീയ രചനകളിലൊന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.

കാറൽ മാർക്സ്, ഫ്രെഡറിൿ ഏങ്ഗൽസ് (1848)
( Karl Marx and Friedrich Engels )

DOWNLOAD കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

Suggested Book :

തിന്മയെ അന്വേഷിച്ചുകൊണ്ടുള്ള നീലകണ്ഠൻറെ യാത്രയുടെ പരിസമാപ്തി. സൂര്യവംശികളെയും ചന്ദ്രവംശികളെയും ബ്രംഗ്ഗന്മാരെയും കണ്ടു അവസാനം മഹാദേവൻ പഞ്ചവടിയിൽ എത്തിച്ചേരുന്നു. തുടർന്നങ്ങോട്ടുള്ള അദ്ദേഹത്തിന്റെ അന്വേഷണങ്ങൾ വാസുദേവന്മാരിലൂടെയും വായുപുത്രന്മാരിലൂടെയും യഥാർത്ഥ തിന്മയിലേക്ക് എത്തിച്ചേരുന്നു. സംഭവബഹുലമായ യാത്രയുടെ ആകാംക്ഷഭരിതമായ അന്ധ്യം. 

 വായനക്കാരുടെ ഇടയില്‍ ഹരമായി മാറിയ മെലൂഹയിലെ ചിരഞ്ജീവികള്‍, നാഗന്മാരുടെ രഹസ്യം എന്നീ നോവലുകള്‍ക്ക് ശേഷം അമീഷ് ത്രിപാഠിയുടെ ശിവപുരാണത്രയത്തിലെ മൂന്നാമത്തെ നോവല്‍ വായുപുത്രന്മാരുടെ ശപഥം. ഇരുപത് ലക്ഷം പ്രതികള്‍ വിറ്റഴിഞ്ഞ ശിവപുരാണത്രയത്തിലെ അവസാനഭാഗം.

Author : Amish Tripathi | അമിഷ്


DOWNLOAD വായുപുത്രന്മാരുടെ ശപഥം

Related Books : 



മൂലകൃതിയോടു പരമാവധി നീതിപുലർത്താൻ ശ്രെമിച്ചിട്ടുണ്ട് വിവർത്തകൻ. വളരെ വ്യത്യസ്തവും അതിലുപരി ഊർജ്ജദായകവുമാണ് അമീഷിന്റെ രചന. നാമെല്ലാവരും ഈശ്വരന്മാരാണ് എന്ന ലളിതമായ, സങ്കീർണമായ സത്യം അമീഷ് വളരെ ഉദ്യോഗജനകമായ മുഹൂർത്തങ്ങകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. എല്ലാത്തിലുമുപരി മാനേജ്മെന്റ് തത്വങ്ങൾ നല്ല രീതിയിൽ അറിയാവുന്ന ആൾ കൂടിയാണ് എഴുത്തുകാരൻ.






Author : Amish Tripathi | അമിഷ്

DOWNLOAD മേലൂഹയിലെ ചിരഞ്ജീവികൾ

Related Book: 

ലക്ഷകണക്കിനു മലയാളികള്‍ ഗള്‍ഫില്‍ ജീവിക്കുന്നു, ലക്ഷങ്ങള്‍ ജീവിച്ചു തിരിച്ചു പോയിരിക്കുന്നു. ഇതില്‍ എത്ര പേര്‍ മരുഭൂമിയുടെ തീക്ഷ്‌ണത സത്യമായും അനുഭവിച്ചിട്ടുണ്ട്. ആ തീക്ഷ്ണത തൊട്ടറിഞ്ഞ, അഥവാ മണല്‍‌പരപ്പിലെ ജീവിതം ചുട്ടുപൊള്ളിച്ച നജീബ് എന്നയാളുടെ അനുഭവമാണ് ആടുജീവിതത്തിനു പ്രേരണയായതെന്ന് നോവലിസ്‌റ്റ് ബെന്യാമിന്‍ പറയുന്നു. പ്രവാസജീവിതത്തിലെ തികച്ചും വ്യത്യസ്‌തമായ ഒരേട്.




Year : 2008
Edition : Paperback
Publisher : Green Books Pvt. Ltd
Language : Malayalam
Pages : 212
ISBN 13 : 9788184231175
File : EPUB, 1.96 MB
Author : Benyamin






DOWNLOAD ആടുജീവിതം



Random Books :