Showing posts with label Novel. Show all posts
Showing posts with label Novel. Show all posts

ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്


മലയാള സാഹിത്യത്തില്‍ ഒരേയൊരു സുല്‍ത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തിയ ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍. സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകള്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു. അതായിരുന്നു ആ തൂലികയുടെ ശക്തിയും. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ജൂലായ് 5ന് 22 വയസ് തികയുകയാണ്.
ഒരിക്കലും അലക്കിത്തേച്ച വടിവൊത്ത ഭാഷയില്‍ അദ്ദേഹം എഴുതിയില്ല. ഇത് മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെട്ടാന്‍ സാധിക്കാത്തവിധം ബഷീറിനെ ജനകീയനാക്കി. തന്റേതുമാത്രമായ വാക്കുകളും ശൈലികളുമായുന്നു ബഷീറിന്റെ സവിശേഷത. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനാരീതി ബഷീറിയന്‍ ശൈലി എന്നു തന്നെ അറിയപ്പെട്ടു.
ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മകള്‍, വിശ്വവിഖ്യാതമായ മൂക്ക്, വിഡ്ഢികളുടെ സ്വര്‍ഗം എന്നിങ്ങനെ മലയാളി എന്നും ഓര്‍ത്തുവയ്ക്കുന്ന രചനകള്‍ ആ തൂലികയില്‍ നിന്ന് പിറവിയെടുത്തു. ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍, താന്‍ കണ്ടുമുട്ടിയിട്ടുള്ള കഥാപാത്രങ്ങളെ അദ്ദേഹം രചനകളിലും ആവിഷ്‌കരിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങള്‍ വാങ്ങാംഅതിദീര്‍ഘമായ രചനകള്‍ക്ക് പകരം അടുക്കും ചിട്ടയോടും കൂടി വളരെക്കുറച്ച് എഴുതാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അതിനാല്‍ അദ്ദേഹം എഴുതിയ എല്ലാ നോവലുകളും ദൈര്‍ഘ്യം കുറഞ്ഞവയാണ്. ബഷീറിന്റെ മാസ്റ്റര്‍പീസുകളിലൊന്ന് എന്ന് വിലയിരുത്തുന്ന ബാല്യകാലസഖിയ്ക്ക് കേവലം 75 പേജുകളാണുള്ളത്. എങ്കിലും ഒരു ജീവിതമോ അതിനും അപ്പുറം എന്തെല്ലാമോ അതില്‍ അടങ്ങിയിരിക്കുന്നതായി ഓരോ വായനക്കാരനും തോന്നും. അത്രത്തോളം തീവ്രമാണ് ബാല്യകാലസഖി.
അസാധാരണമായ മറ്റൊരു പ്രണയകഥയാണ് പ്രേമലേഖനം. എന്നാല്‍ ബഷീര്‍ എഴുതിയ പ്രണയകഥകളില്‍ നിന്നും ഏറ്റവും അസാധാരണമായ കൃതിയാണ് മതിലുകള്‍. സ്വന്തം ജീവിതപശ്ചാത്തലത്തില്‍ നിന്ന് കണ്ടെടുത്ത കഥയുടെ ആവിഷ്‌കാരമാണ് പാത്തുമ്മായുടെ ആട് എന്ന നോവല്‍. ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ശബ്ദങ്ങള്‍. പ്രമേയത്തിലും ആഖ്യാനത്തിലും പുലര്‍ത്തിയിരുന്ന ഈ വൈവിധ്യം ബഷീറിന്റെ സാഹിത്യ ജീവിതത്തിലുടനീളം കാണാന്‍ സാധിക്കും. കഥകളിലും നോവലുകളിലും മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ സാഹിത്യലോകം. ലേഖനങ്ങളും നാടകങ്ങളും തിരക്കഥകളും അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്തിട്ടുമുണ്ട്.
പ്രധാന ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ബഷീറിന്റെ കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് എന്നിവ ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കും ഫ്രഞ്ച്, മലായ്, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം എന്നീ കൃതികളും പൂവന്‍പഴം ഉള്‍പ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീലവെളിച്ചം ( ഭാര്‍ഗവീ നിലയം) എന്ന കഥയും മതിലുകള്‍, ബാല്യകാല സഖി തുടങ്ങിയ നോവലുകളും ചലച്ചിത്രമായിട്ടുണ്ട്.
മനോഹരവും ശുഭാന്തവുമായ ഒരു ഇതിലെ കേന്ദ്രകഥാംശം. നര്‍മ്മ രസത്തിന് യാതൊരു കുറവുമില്ല.യാഥാസ്ഥിതിക മുസ്ലീം സമുദായത്തിലെ ആചാര വഴക്കങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയെ കുറിച്ചുള്ള പ്രതിപാദനങ്ങള്‍ ഒട്ടുവളരെയുണ്ട് ഈ ഗ്രന്ഥത്തില്‍.

Author : Vaikom Muhammad Basheer
Year: 2016
Publisher: DC Books
Language: malayalam
Pages: 125
File: EPUB, 972 KB

DOWNLOAD ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

Random Books : 


വിശാലമായ ലോകത്തേക്കു തുറന്നിട്ടിരിക്കുന്ന ഒരു വാതായനമാണ് മലയാള വായനാ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു ദേശത്തിന്റെ കഥയെന്ന നോവല്‍. മലയാള ഭാഷയിലെ മികച്ച അഞ്ചു നോവലുകളെടുത്താല്‍ അതിലൊന്നായി ഇടം പിടിക്കും എസ്. കെ. പൊറ്റക്കാട്ടിന്റെ ഈ നോവല്‍. ശങ്കരന്‍ കുട്ടി പൊറ്റെക്കാട് എന്ന എസ്. കെ. പൊറ്റെക്കാട്ട് തന്റെ ബാല്യം ചിലവഴിച്ച അതിരണിപ്പാടം എന്ന ദേശത്തിന്റെ കഥയാണിത്. 1972-ല്‍ പ്രസിദ്ധീകരിച്ച നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേര് ശ്രീധരന്‍.

അതിരണിപ്പാടത്തു വേരൂന്നിക്കൊണ്ട് തുടങ്ങുന്ന കഥാവൃക്ഷത്തിന്റെ ശാഖകള്‍ ആ ദേശത്തിന്റെ അതിരു വിട്ട് ഉത്തരേന്ത്യയിലേക്കും പിന്നെ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും നീണ്ടു പോകുമ്പോള്‍ വായനക്കാരന്‍ എത്തിച്ചേരുന്നത് ഇതൊരു ഭൂഖണ്ഡാന്തര കഥ പറയുന്ന മലയാളം നോവലാണെന്ന വെളിപാടിലേക്കാണ്.

കഥാനായകനായ ശ്രീധരന്റെ ജനനം മുതല്ക്കുള്ള സംഭവ വികാസങ്ങള്‍ വര്‍ണ്ണിച്ചാണ് നോവല്‍ സമാരംഭിക്കുന്നത്. ശ്രീധരനു ഇരുപതു വയസ്സു തികയുമ്പോള്‍ വരെയുള്ള ബഹുലമായ സംഭവങ്ങളിലൂടെ സമാന്തരയാത്ര ചെയ്യുമ്പോള്‍ വായനക്കാരനും അതിരണിപ്പാടത്തിലെ ഒരാളായി പരിണമിക്കും. ശ്രീധരന്റെ ശൈശവം മുതല്‍ കൗമാര യൗവ്വന ദശകളിലൂടെ മധ്യവയസ്സിലെത്തും വരെയും അയാളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന നൂറു കണക്കിനു മനുഷ്യര്‍ നോവലിലെ കഥാപാത്രങ്ങളാണ്. ഇവരുടെയും ജീവിതത്തിന്റെ ഒരു നേര്‍ചിത്രം നോവലിസ്റ്റ് വിശാലമായ ക്യാന്‍വാസ്സില്‍ വരച്ചു കാട്ടുന്നുണ്ട്. ഒരു ദേശത്തിന്റെ കഥയെന്ന നോവല്‍ വേറിട്ടൊരനുഭവം വായനക്കാരനു നല്‍കുന്നതിന്റെ കാരണവും ഇതു തന്നെയാണ്.

പിതാവിന്റെ മരണശേഷം നാടു വിടുന്ന ശ്രീധരന്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം അതിരണിപ്പാടത്തു തിരിച്ചെത്തുമ്പോള്‍ മാത്രമാണ് നോവല്‍ പരിസമാപ്തിയിലെത്തുന്നത്. മൂത്താശാരി വേലുമൂപ്പരില്‍ നിന്നാണ് ശ്രീധരന്‍ ഗ്രാമത്തിലെ പ്രിയപ്പെട്ടവരുടെ ജീവിതത്തിലെന്തു മാറ്റങ്ങളുണ്ടായി എന്നറിയുന്നത്.

1914-നും 18-നുമിടയില്‍ നടന്ന ഒന്നാം ലോക മഹായുദ്ധത്തിലെ സംഭവ പരമ്പരകള്‍ ശ്രീധരന്റെ പട്ടാളക്കാരനായ ജ്യേഷ്ഠ സഹോദരന്റെ വാക്കുകളിലൂടെ ചുരുളഴിയുമ്പോള്‍ നോവലിന്റെ പ്രതിപാദ്യ വിഷയം വിസ്തുതമാവുന്നത് വായനക്കാര്‍ അതിശയത്തോടെയാണറിയുന്നത്.

1945 മുതല്‍ രാജ്യ സഞ്ചാരം നടത്തി മലയാളികള്‍ക്കായി ലോകസംസ്കാരങ്ങളുടെ വൈവിദ്ധ്യവും മാനവികതയുടെ ഏകതയും വിസ്മയിപ്പിക്കും വിധം തന്റെ തൂലികയിലൂടെ പകര്‍ന്നു നല്‍കിയ അനശ്വര സാഹിത്യകാരനാണ് എസ്. കെ. പൊറ്റെക്കാട്ട്. ഇങ്ങനെയൊരു സഞ്ചാരിക്ക് ഒരു ദേശത്തിന്റെ കഥയിലെ ഓരോ കഥാപാത്രത്തെയും ജീവസ്സുറ്റതാക്കാനുള്ള കഴിവ് അന്യാദൃശമാണ് എന്ന് എടുത്തു പറയേണ്ടതില്ല. ഓരോ കഥാപാത്രവും കേന്ദ്ര കഥാപാത്രവുമായും കഥാ തന്തുവുമായും എപ്രകാരം ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന വസ്തുതയും വായനക്കാരനെ അതിശയിപ്പിക്കുന്നുണ്ട്.

ഒരു ദേശത്തിന്റെ കഥയ്ക്ക് 1973-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും 1980-ല്‍ ജ്ഞാനപീഠ പുരസ്ക്കാരവും ലഭിച്ചു.

Author :SK Pottekkatt

Year: 1971

Publisher: DC Books

Language: malayalam

ISBN 10: 81-7130-570-9

File: MOBI , 18.30 MB

 

DOWNLOAD ഒരു ദേശത്തിന്റെ കഥ

Suggested Book :

പി.സി. കുട്ടിക്കൃഷ്ണൻ (ഉറൂബ്) രചിച്ച നോവലാണ് സുന്ദരികളും സുന്ദരന്മാരും. 1960ൽ നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു. ഒരു കാലഘട്ടത്തിന്റെ വികാരവിചാരങങൾ വിസമയകരമാംവിധം ഒപ്പിയെടുത്ത വിഖ്യാത നോവൽ.

ചരിത്രത്താല്‍ നിര്‍ണ്ണയിക്കപ്പെടുകയല്ല. ചരിത്രമായി - നാനാവിധങ്ങളായ സാമൂഹ്യബലതന്ത്രങ്ങളുടെ അരങ്ങും പടനിലവുമായി വര്‍ത്തമാനത്തില്‍ നിലകൊള്ളുകയാണ് എന്ന ധാരണയോടെ വ്യക്തികളെയും വ്യക്ത്യനുഭവങ്ങളെയും നോക്കിക്കാണുവാന്‍ തയ്യാറാവുന്ന വായനാരീതികള്‍ക്കേ ഈ നോവലിനെ പുതുതായി അഭിസംബോധന ചെയ്യാനാവൂ.


Author : Uroob
Categories: Literature
Year: 1958
Publisher: DC Books
Language: malayalam
File: EPUB, 596 KB
DOWNLOAD സുന്ദരികളും സുന്ദരന്മാരും

Suggested Book :

 

എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ജീവിതവും പ്രണയവും എല്ലാം കോര്‍ത്തിണക്കി ഇന്ത്യന്‍ യുവത്വത്തെ വായനയോടടുപ്പിച്ച എഴുത്തുകാരന്‍ രണ്ട് വര്‍ഷത്തിനു ശേഷം പുതിയ നോവലുമായെത്തുന്നു. താന്‍ ഇതുവരെ എഴുതിയതില്‍നിന്ന് ഏറെ വ്യത്യസ്തമെന്നു പ്രഖ്യാപിച്ചു കൊണ്ടാണ് ഇന്ത്യന്‍ എഴുത്തുകാരനും കോളമിസ്റ്റുമായ ചേതന്‍ ഭഗത്ത് പുസ്തകം പുറത്തിറക്കുന്നത്.

കേശവ് രാജ് പുരോഹിത് എന്ന യുവാവിന്റെ പ്രണയത്തിന്റെ, സൗഹൃദത്തിന്റെ എല്ലാ മുഖങ്ങളും തുറന്നുകാട്ടുന്ന 'ദ ഗേള്‍ ഇന്‍ റൂം 105; ആന്‍ അണ്‍ ലൗ സ്റ്റോറി' ആണ് ചേതന്‍ ഭഗത്തിന്റെ പുതിയ പുസ്തകം. കേശവിലൂടെയാണ് എഴുത്തുകാരന്‍ കഥ ആരംഭിക്കുന്നത്. പ്രണയം പശ്ചാത്തലമാക്കിയ മറ്റ് നോവലുകളില്‍നിന്ന് വ്യത്യസ്തമായി പ്രണയിനിയില്‍ നിന്ന് അകലാന്‍ ശ്രമിക്കുന്ന നായകനിലൂടെയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. കഥയുടെ ത്രില്ലര്‍ സ്വഭാവമാണ് എഴുത്തുകാരന്റെ മറ്റ് പുസ്തകങ്ങളില്‍ നിന്ന് 'ദ ഗേള്‍ ഇന്‍ റൂം 105'-നെ വ്യത്യസ്തമാക്കുന്നത്.

ഐ.ഐ.ടി.യില്‍നിന്ന് പാസായ കേശവ് നാട്ടില്‍ കോച്ചിങ് സെന്ററില്‍ അധ്യാപകനാണ്. തന്റെ മുന്‍ പ്രണയിനിയായ സാറയെ മറക്കാനുള്ള വൃഥാശ്രമത്തിലാണവന്‍. കാശ്മീരി മുസ്ലിം യുവതിയായ സാറ അവനെ ഉപേക്ഷിച്ചെങ്കിലും അവളുടെ ഓര്‍മയിലാണ് കേശവ് ഇന്നും. അവളെ മറക്കാനുള്ള ശ്രമത്തില്‍ മദ്യപാനവും അവന്റെ സഹചാരിയായി. ഇതിനിടയിലും ഫോണില്‍ അവള്‍ക്ക് സന്ദേശങ്ങളയച്ചും സാമൂഹിക മാധ്യമങ്ങളിലൂടെയും അവളിലേക്കെത്താന്‍ അവന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അവന്‍ ശ്രമിക്കുന്തോറും സാറ അകന്നുകൊണ്ടേയിരുന്നു. ഒരു കോണില്‍ അവളോടുള്ള ഇഷ്ടവും നിറച്ച് അവളെ മറക്കാനുള്ള ശ്രമത്തിലായിരുന്നു ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ മകനും വളരെ യാഥാസ്ഥിതിക കുടുംബത്തില്‍ വളര്‍ന്നവനുമായ കേശവ്.

എന്നാല്‍ ഒരു ദിനം, സാറയുടെ പിറന്നാളിന്റെ തലേന്ന് രാത്രി, സാറ അവനെ കാണണമെന്നാവശ്യപ്പെട്ട് സന്ദേശമയയ്ക്കുന്നതോടെയാണ് കഥയിലെ നിര്‍ണായക വഴിത്തിരിവ് സംഭവിക്കുന്നത്. സന്ദേശം തന്റെ ഫോണിലെത്തിയതോടെ കേശവ് അവളെ അന്വേഷിച്ച് അവളുടെ ഹോസ്റ്റല്‍ മുറിയിലെത്തുകയാണ്. മുറിയില്‍ മരിച്ചു കിടക്കുന്ന തന്റെ പ്രണയിനിയെ കണ്ടെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും കഥയുടെ ത്രില്ലര്‍ സ്വഭാവത്തിന് മാറ്റ് കൂട്ടുന്നു.

കാശ്മീര്‍ കലഹവും വര്‍ഗീയ അജന്‍ഡകളും വേട്ടയാടലുകളുമെല്ലാം ഈ നോവലില്‍ വിഷയമാകുന്നു. കാശ്മീര്‍ എന്നത് പ്രധാനപ്പെട്ട ഒരു വിഷയമാണെങ്കിലും ഇന്നത്തെ യുവാക്കള്‍ ഇന്നും ഈ വിഷയത്തെക്കുറിച്ച് പൂര്‍ണമായും ബോധവാന്മാരല്ലെന്ന് എഴുത്തുകാരന്‍ പറയുന്നു. എല്ലാ ദിവസവുമെന്നോണം വാര്‍ത്താമാധ്യമങ്ങള്‍ കാശ്മീര്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും അവയൊന്നുംതന്നെ ഇന്ത്യന്‍ യുവാക്കളുടെ മനസ്സിലേക്ക് എത്തുന്നില്ല. ഇതിന് മാറ്റം വരേണ്ടത് ആവശ്യമാണെന്നും എഴുത്തുകാരന്‍ പറയുന്നു. കാശ്മീരിലെ സാധാരണ ജനങ്ങള്‍, അവരുടെ ജീവിതാന്തരീക്ഷങ്ങള്‍, പ്രശ്നങ്ങള്‍ എല്ലാംതന്നെ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

'വണ്‍ ഇന്ത്യന്‍ ഗേള്‍' എന്ന നോവല്‍ പുറത്തിറങ്ങി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചേതന്‍ ഭഗത്ത് 'ദ ഗേള്‍ ഇന്‍ റൂം 105; ആന്‍ അണ്‍ ലൗ സ്റ്റോറി'യുമായി എത്തിയിരിക്കുന്നത്. ആമസോണ്‍ പബ്ലിഷിങ് പുറത്തിറക്കുന്ന പുസ്തകം ഒക്ടോബര്‍ ഒമ്പതിന് വിപണിയിലെത്തും.

Author : Chetan Bhagat
Year: 2019
Publisher: Westland
Language: malayalam
ISBN 13: 9781542044233
File: EPUB, 1.27 MB
DOWNLOAD 105-ാം മുറിയിലെ പെണ്‍കുട്ടി

Suggested Book :

 

 

ബംഗാൾ പശ്ചാത്തലമാക്കിയ നോവൽ, പരമ്പരകളായി വധശിക്ഷനടപ്പാക്കൽ തൊഴിലാക്കിയ ഒരു കുടുംബത്തിന്റെ കഥപറയുന്നു. നോവലിലെ കേന്ദ്ര കഥാപാത്രമായ ചേതന, തന്റെ പരമ്പരാഗത തൊഴിൽ സ്വായത്തമാക്കാനായി തീവ്രപ്രയത്നം ചെയ്യുന്ന ശക്തയായ ഒരു സ്ത്രീയാണ്. 22 വയസുകാരിയായ ചേതനയുടെ കുടുംബത്തിന്റെ തൊഴിൽ ചരിത്രം 440 BCE വരെ നീണ്ടുകിടക്കുന്നതാണ്. തൊഴിലിനെ സംബന്ധിച്ച് അഹങ്കാരത്തോടടുത്തുനിൽക്കുന്ന ആത്മപ്രതാപം കൊണ്ടുനടക്കുന്ന പ്രസ്തുതകുടുംബത്തിലേക്ക് പുതിയൊരു വധശിക്ഷ കടന്നുവരുമ്പോൾ‌, 451 പേരെ കാലപുരിക്ക് കൈപിടിച്ചയച്ചിട്ടുള്ള 88 വയസായ ചേതനയുടെ പിതാവ് തൊഴിലെടുക്കാനാവാത്ത വിധം വാർദ്ധക്യബാധിതനാണ്. കൈയും കാലും മുറിച്ചുമാറ്റപ്പെട്ട സഹോദരനാലും ഈ തൊഴിലെടുക്കാനാവില്ല. ബാക്കിയുള്ളത് ചേതനയാണ്. ജനിക്കുമ്പോൾത്തന്നെ പൊക്കിൾക്കൊടിയാൽ കുരുക്കുതീർത്തുകൊണ്ട് പുറത്തെത്തിയ ചേതനയുടേത് ആരാച്ചാരുടെ രക്തമാണ്. രാജഭരണത്തിലും ബ്രിട്ടീഷ് ഭരണത്തിലും തിരക്കേറിയ തൊഴിൽ ആയിരുന്നു ആരാച്ചാരുടെത്. എന്നാൽ ജനാധിപത്യത്തിൽ തൂക്കിക്കൊലകൾ കുറഞ്ഞതോടെ ദാരിദ്ര്യത്തിൽ ആയ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ വഴിയില്ലാതെ നിൽക്കുമ്പോൾ വീണു കിട്ടുന്ന ഒരു വധശിക്ഷയെ പരമാവധി ഉപയോഗിച്ചു പണമുണ്ടാക്കാനും ചേതനയ്ക്ക് ഒരു ജോലി തരപ്പെടുത്തുവാനും ചേതനയുടെ അച്ഛൻ ശ്രമിക്കുന്നു. ഇന്ത്യയിൽ, അല്ലെങ്കിൽ ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ ആരാച്ചാർ എന്ന് ചേതനയെ ടെലിവിഷൻ ചാനലുകൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. വധശിക്ഷയും അതിനെതിരെയും അനുകൂലമായും ഉള്ള ശബ്ദങ്ങളും വധശിക്ഷയെ മുതലെടുക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും നോവലിലെ പ്രമേയങ്ങളാണ്.