എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ജീവിതവും പ്രണയവും എല്ലാം കോര്‍ത്തിണക്കി ഇന്ത്യന്‍ യുവത്വത്തെ വായനയോടടുപ്പിച്ച എഴുത്തുകാരന് രണ്ട് വര്‍ഷത്തിനു ശേഷം പുതിയ നോവലുമായെത്തുന്നു. താന്‍ ഇതുവരെ എഴുതിയതില്‍നിന്ന് ഏറെ വ്യത്യസ്തമെന്നു പ്രഖ്യാപിച്ചു കൊണ്ടാണ് ഇന്ത്യന്‍ എഴുത്തുകാരനും കോളമിസ്റ്റുമായ ചേതന്‍ ഭഗത്ത് പുസ്തകം പുറത്തിറക്കുന്നത്.
കേശവ് രാജ് പുരോഹിത് എന്ന യുവാവിന്റെ പ്രണയത്തിന്റെ, സൗഹൃദത്തിന്റെ എല്ലാ മുഖങ്ങളും തുറന്നുകാട്ടുന്ന 'ദ ഗേള്‍ ഇന്‍ റൂം 105; ആന്‍ അണ് ലൗ സ്റ്റോറി' ആണ് ചേതന്‍ ഭഗത്തിന്റെ പുതിയ പുസ്തകം. കേശവിലൂടെയാണ് എഴുത്തുകാരന് കഥ ആരംഭിക്കുന്നത്. പ്രണയം പശ്ചാത്തലമാക്കിയ മറ്റ് നോവലുകളില്‍നിന്ന് വ്യത്യസ്തമായി പ്രണയിനിയില്‍ നിന്ന് അകലാന്‍ ശ്രമിക്കുന്ന നായകനിലൂടെയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. കഥയുടെ ത്രില്ലര്‍ സ്വഭാവമാണ് എഴുത്തുകാരന്റെ മറ്റ് പുസ്തകങ്ങളില്‍ നിന്ന് 'ദ ഗേള്‍ ഇന്‍ റൂം 105'-നെ വ്യത്യസ്തമാക്കുന്നത്.
ഐ.ഐ.ടി.യില്നിന്ന് പാസായ കേശവ് നാട്ടില്‍ കോച്ചിങ് സെന്ററില്‍ അധ്യാപകനാണ്. തന്റെ മുന്‍ പ്രണയിനിയായ സാറയെ മറക്കാനുള്ള വൃഥാശ്രമത്തിലാണവന്‍. കാശ്മീരി മുസ്ലിം യുവതിയായ സാറ അവനെ ഉപേക്ഷിച്ചെങ്കിലും അവളുടെ ഓര്‍മയിലാണ് കേശവ് ഇന്നും. അവളെ മറക്കാനുള്ള ശ്രമത്തില്‍ മദ്യപാനവും അവന്റെ സഹചാരിയായി. ഇതിനിടയിലും ഫോണില്‍ അവള്‍ക്ക് സന്ദേശങ്ങളയച്ചും സാമൂഹിക മാധ്യമങ്ങളിലൂടെയും അവളിലേക്കെത്താന്‍ അവന് ശ്രമിച്ചുകൊണ്ടേയിരുന്നു. അവന് ശ്രമിക്കുന്തോറും സാറ അകന്നുകൊണ്ടേയിരുന്നു. ഒരു കോണില്‍ അവളോടുള്ള ഇഷ്ടവും നിറച്ച് അവളെ മറക്കാനുള്ള ശ്രമത്തിലായിരുന്നു ആര്.എസ്.എസ്. പ്രവര്‍ത്തകന്റെ മകനും വളരെ യാഥാസ്ഥിതിക കുടുംബത്തില്‍ വളര്‍ന്നവനുമായ കേശവ്.
എന്നാല്‍ ഒരു ദിനം, സാറയുടെ പിറന്നാളിന്റെ തലേന്ന് രാത്രി, സാറ അവനെ കാണണമെന്നാവശ്യപ്പെട്ട് സന്ദേശമയയ്ക്കുന്നതോടെയാണ് കഥയിലെ നിര്‍ണായക വഴിത്തിരിവ് സംഭവിക്കുന്നത്. സന്ദേശം തന്റെ ഫോണിലെത്തിയതോടെ കേശവ് അവളെ അന്വേഷിച്ച് അവളുടെ ഹോസ്റ്റല്‍ മുറിയിലെത്തുകയാണ്. മുറിയില്‍ മരിച്ചു കിടക്കുന്ന തന്റെ പ്രണയിനിയെ കണ്ടെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും കഥയുടെ ത്രില്ലര്‍ സ്വഭാവത്തിന് മാറ്റ് കൂട്ടുന്നു.
കാശ്മീര്‍ കലഹവും വര്‍ഗീയ അജന്‍ഡകളും വേട്ടയാടലുകളുമെല്ലാം ഈ നോവലില്‍ വിഷയമാകുന്നു. കാശ്മീര്‍ എന്നത് പ്രധാനപ്പെട്ട ഒരു വിഷയമാണെങ്കിലും ഇന്നത്തെ യുവാക്കള്‍ ഇന്നും ഈ വിഷയത്തെക്കുറിച്ച് പൂര്‍ണമായും ബോധവാന്മാരല്ലെന്ന് എഴുത്തുകാരന് പറയുന്നു. എല്ലാ ദിവസവുമെന്നോണം വാര്‍ത്താമാധ്യമങ്ങള്‍ കാശ്മീര്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും അവയൊന്നുംതന്നെ ഇന്ത്യന്‍ യുവാക്കളുടെ മനസ്സിലേക്ക് എത്തുന്നില്ല. ഇതിന് മാറ്റം വരേണ്ടത് ആവശ്യമാണെന്നും എഴുത്തുകാരന് പറയുന്നു. കാശ്മീരിലെ സാധാരണ ജനങ്ങള്‍, അവരുടെ ജീവിതാന്തരീക്ഷങ്ങള്‍, പ്രശ്നങ്ങള്‍ എല്ലാംതന്നെ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
'വണ്‍ ഇന്ത്യന്‍ ഗേള്‍' എന്ന നോവല്‍ പുറത്തിറങ്ങി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചേതന്‍ ഭഗത്ത് 'ദ ഗേള്‍ ഇന്‍ റൂം 105; ആന്‍ അണ് ലൗ സ്റ്റോറി'യുമായി എത്തിയിരിക്കുന്നത്. ആമസോണ്‍ പബ്ലിഷിങ് പുറത്തിറക്കുന്ന പുസ്തകം ഒക്ടോബര്‍ ഒമ്പതിന് വിപണിയിലെത്തും.
Author : Chetan Bhagat Year: 2019 Publisher: Westland Language: malayalam ISBN 13: 9781542044233 File: EPUB, 1.27 MB
Suggested Book :
- കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ | Kunju Karyangalude Odeythampuran
- ആടുജീവിതം | Aadujeevitham
- ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ | Oru Police Surgeonte Ormakkurippukal
0 comments: