മുല്ലപ്പൂനിറമുള്ള പകലുകൾ | Mullappoo Niramulla Pakalukal

രണ്ടു നോവലുകൾ, ഒരേ നോവലിസ്ടിന്റെ ഒരേസമയം പുറത്തു വരിക, ഒന്നിനൊന്നോടു കെട്ടു പിണഞ്ഞു കിടക്കുക. ഒന്ന് വായിച്ചാൽ മറ്റേതു വായിക്കാതെ വായനക്കാരൻ അസ്വസ്ഥനാവുക.... ഇതാണു ബെന്യാമിന്റെ ഏറ്റവും പുതിയ നോവലായ അൽ- അറേബ്യൻ നോവൽ ഫാക്ടറി യുടെയും മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന നോവലിന്റെയും വിശേഷം. ബെന്യാമിൻ തന്നെ പറയുന്നത് പോലെ ആദ്യവും അന്ത്യവും കാണാൻ കഴിയാതെ രണ്ടു സർപ്പങ്ങൾ പരസ്പരം വായിലകപ്പെടുന്നത് പോലെ വായനക്കാരനും അനുഭവപ്പെടും. എന്നാൽ സ്വതന്ത്രമായി വായിക്കാൻ സാധ്യതകൾ തരുന്ന നോവലാണ്‌ ഇവ രണ്ടും. ഒന്നിനൊന്നോടു ചേർന്നിരിക്കുന്നുവെങ്കിലും ഒന്ന് മറ്റേതിനെ കടത്തി വെട്ടുന്നതേയില്ല, ഒന്നില്ലെങ്കിൽ മറ്റേതു ഇല്ലാത്ത പോലെയും ഇല്ല. സ്വയം നിലനിൽക്കാൻ , അതും വ്യത്യസ്തമായി നിലനിൽക്കാൻ ഈ രണ്ടു നോവലുകൾക്കും കഴിയുന്നുമുണ്ട്. അൽ- അറേബ്യൻ നോവൽ ഫാക്ടറിയിൽ പറയുന്ന നിരോധിയ്ക്കപ്പെട്ട നോവലാണ്‌ മുല്ലപ്പൂനിറമുള്ള പകലുകൾ.അറേബിയൻ രാജ്യത്തെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലുകളാണ് ഇവ രണ്ടും. അൽ- അറേബ്യൻ നോവൽ ഫാക്ടറി ബെന്യാമിന്റെ തന്നെ കാഴ്ചകളുടെ വഴിയാണെങ്കിൽ മുല്ലപ്പൂനിറമുള്ള പകലുകൾ പകർത്തിയെഴുത്താണെന്നു ബെന്യാമിൻ പറയുന്നു. സമീറ പർവീൺ എന്ന പാക്കിസ്ഥാനി ആർജെയുടെ ജീവിതം പകർത്തിയെഴുതുമ്പോൾ ആ നോവൽ അങ്ങ് ദൂരെ സന്തോഷത്തിന്റെ നഗരത്തിൽ പ്രതിഫലിച്ചത് എങ്ങനെയെന്നു അൽ- അറേബ്യൻ നോവൽ ഫാക്ടറി എന്ന നോവലിലൂടെ വിശദമായി എഴുത്തുകാരൻ പറഞ്ഞു വയ്ക്കുന്നുണ്ട്‌.അറേബിയൻ രാജ്യത്തിന്റെ രാഷ്ട്രീയത്തെ ഒരിക്കലും അത്ര വിശദമായി അവിടുത്തെ പ്രവാസികൾ പഠിക്കാൻ ശ്രമിച്ചിട്ടേയില്ല എന്നതാണ് സത്യം. കാരണം പുറമേ ചൈതന്യത്തോടെ നിൽക്കുമ്പോഴും ചങ്കു പൊള്ളിക്കുന്ന ചില സത്യങ്ങൾ അവയോടൊപ്പം എന്നുമുണ്ടായിരുന്നു. അത്തരത്തിൽ ചരിത്രത്തെ നോവലിനോട് ബന്ധിപ്പിക്കുകയാണ് ബെന്യാമിൻ ഈ നോവലുകളിലൂടെ ചെയ്തിരിക്കുന്നത്. സമീറ പർവീൺ എന്ന പെൺകുട്ടിയുടെ ജീവിതമാണ് മുല്ലപ്പൂനിറമുള്ള പകലുകൾ എന്ന നോവലിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

വിപ്ലവ സമയങ്ങളിൽ അവിടുത്തെ റേഡിയോയിലെ ആർജെ ആയി ജോലി ചെയ്തിരുന്ന സമീറ, പിതാവ് മജസ്ടിയുടെ പോലീസിലെ ഉന്നതൻ ആയിരുന്നെങ്കിലും തായാഘറിലെ എല്ലാവരും മജസ്ടിയുടെ ഒപ്പമായിരുന്നെങ്കിലും എന്നും നീതിയുടെ പക്ഷം മാത്രം നിന്ന സമീറ. അവൾക്കു എന്ത് പറ്റിയെന്ന അന്വേഷണത്തിലാണ് അൽ- അറേബ്യൻ നോവൽ ഫാക്ടറി കൊണ്ട് നിർത്തുന്നതെങ്കിൽ, ഈ നോവലിൽ വളരെ വിശദമായി സമീറയുടെ ദുരന്ത മുഖം വരച്ചു കാട്ടുന്നു. ഒപ്പം ആദ്യ നോവലിലെ നായകനും പത്രപ്രവർത്തകനുമായ പ്രതാപ് ഉദ്വേഗപൂർവ്വം വായിച്ച "സുഗന്ധമില്ലാത്ത വസന്തം" എന്ന സമീറയുടെ നോവൽ സ്വതന്ത്ര പരിഭാഷയിലൂടെ വായനക്കാർക്ക് മുന്നിൽ എത്തിയ്ക്കുകയും ചെയ്യുന്നു.

[ A twin novel surprise from Benyamin! 'Al Arabian Novel Factory' and 'Mullappoo Niramulla Pakalukal' are two novels set in the backdrop of Jasmine revolution that took place in Arabia. Both novels depict the same issue narrated by two different people from the same place but with different perspectives. This twin wonder is interconnected, and at the same time independent, with Beniyamin touch. ]

Author : Benyamin
Year: 2019
Publisher: DC Books
Language: malayalam
ISBN 13: 978-81-264-5680-0
File: EPUB, 616 KB

DOWNLOAD മുല്ലപ്പൂനിറമുള്ള പകലുകൾ

Suggested Book :

Categories:
Similar Books

0 comments: